Educational News
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയം 93.12 ശതമാനം
തിരുവനന്തപുരം മേഖലയാണ് ഒന്നാമത്.

ന്യൂഡല്‍ഹി| സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 93.12 ശതമാനമാണ്. തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. 99.91 ആണ് വിജയശതമാനം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍, സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.cbse.gov.in എന്നീ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും.
രാവിലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം.
---- facebook comment plugin here -----