Connect with us

National

സത്യപാല്‍ മാലികിന് സിബിഐ നോട്ടീസ്; 28ന് ചോദ്യം ചെയ്യലിന് ഹാജരാകണം

റിലയന്‍സ് ഇന്‍ഷ്വറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോ്ട്ടീസിലുള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി  | പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിറകെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസ്. ജമ്മു കശ്മീരിലെ റിലയന്‍സ് ഇന്‍ഷ്വറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോ്ട്ടീസിലുള്ളത്. ഈ മാസം 28 ന് സത്യപാല്‍ മാലിക് സിബിഐ മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.

അതേ സമയം മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറും ബി ജെ പി നേതാവുമായ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് ശരത് പവാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. 40 ജവാന്‍മാര്‍ക്ക് ജവന്‍ നഷ്ടമായ സാഹചര്യത്തില്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ശരത് പവാര്‍ പറഞ്ഞു

പുല്‍വാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നും സര്‍ക്കാരിനും ബി ജെ പിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഭീകരക്രമണത്തെ ഉപയോഗിച്ചുവെന്നുമാണ് സത്യപാല്‍ മാലിക് ആരോപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ കേന്ദ്രം പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.

---- facebook comment plugin here -----

Latest