Connect with us

National

ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വസതിയില്‍ സി.ബി.ഐ പരിശോധന

കിരു ജലവൈദ്യുത പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്

Published

|

Last Updated

ന്യൂഡല്‍ഹി| ജമ്മു കശ്മീര്‍ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. കിരു ജലവൈദ്യുത പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. ഡല്‍ഹിയില്‍ 30 സ്ഥലങ്ങളില്‍ സി ബി ഐ പരിശോധന നടക്കുന്നുണ്ട്.

തന്റെ അസുഖം വകവയ്ക്കാതെ വസതി റെയ്ഡ് ചെയ്യുന്നു. തന്റെ ഡ്രൈവറെയും സഹായിയെയും പരിശോധിക്കുകയും അനാവശ്യമായി ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. താനൊരു കര്‍ഷകന്റെ മകനാണ്, ഈ റെയ്ഡുകളെ ഭയപ്പെടില്ല. ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാലിക് ആശുപത്രിയില്‍ ചികിത്സയിലാണ്.

2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബര്‍ 30നും ഇടയില്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ച മാലികിന് രണ്ടു ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുവെന്ന് ആരോപിച്ചിരുന്നു. ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി, ജമ്മു കശ്മീരിലെ കിരു ജലവൈദ്യുത പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഒപ്പിടാനാണ് മാലികിന് കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടതെന്നായിരുന്നു ആരോപണം.

 

 

 

Latest