Connect with us

National

വന്‍ വരുമാന നഷ്ടമുണ്ടാക്കും; പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്നും കൊവിഡ് പ്രുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം പണം കണ്ടെത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി | പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍ അറിയിച്ചു. വന്‍തോതില്‍ വരുമാന നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും ജി എസ് ടി കൗണ്‍സില്‍ നിലപാട് എടുത്തതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്നും കൊവിഡ് പ്രുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം പണം കണ്ടെത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വില വധനവിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളെക്കൂടി ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നികുതി വിഷയങ്ങളില്‍ അന്തിമ തീരുമാനം ജി എസ് ടി കൗണ്‍സിലാണ് സ്വീകരിക്കുകയെന്നും വിഷയം അവിടെ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജി എസ് ടി കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ചയായെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളെല്ലാം പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നു.

---- facebook comment plugin here -----

Latest