Connect with us

National

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ട കേസുകള്‍ ഒരുമിച്ച് കേള്‍ക്കണം; മസ്ജിദ് കമ്മിറ്റിയുടെ ഹരജി സുപ്രീംകോടതി തള്ളി

ഹരജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ട കേസുകള്‍ ഒരുമിച്ച് കേള്‍ക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി സുപ്രീംകോടതി തള്ളി. ഹരജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്.

മസ്ജിദുമായി ബന്ധപ്പെട്ട 15 കേസുകള്‍ ഒന്നിച്ച് കേള്‍ക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി നേരത്തെ നിരാകരിച്ചിരുന്നു. പിന്നീട് വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

 

 

 

Latest