Kerala
സന്ദീപ് വാരിയരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോള്‍ റോഡ് ബ്ലോക്കായതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കാസര്‍കോട്| തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാരിയരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയുന്ന നിരവധി പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. നൂറോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും എന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.
സന്ദീപ് വാരിയരുടെ റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോള്‍ റോഡ് ബ്ലോക്കായതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരുഭാഗത്തു നിന്നും കല്ലേറുണ്ടായി. പ്രദേശത്തെ സിപിഎം ഓഫിസും ആക്രമിക്കപ്പെട്ടു. പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു.
Content Highlights:
The police have registered cases against approximately 100 UDF workers and 80 CPM workers following a clash during Sandeep Varier’s roadshow in the Trikaripur constituency. The conflict erupted at Padanna Beach due to a road block, leading to stone pelting from both sides and damage to a local CPM office. Security forces eventually used a lathi charge to disperse the crowd and bring the situation under control.







