International
യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസ്; നിമിഷ പ്രിയയുടെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു
അപ്പീല്‍ എന്ന് പരിഗണിക്കുമെന്ന് അറിയിച്ചിട്ടില്ല

സന | യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ വിധി പറയുന്നത് മാറ്റി. അപ്പീല്‍ എന്ന് പരിഗണിക്കുമെന്ന് അറിയിച്ചിട്ടില്ല.വധശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും സ്ത്രീയെന്ന പരിഗണന നല്‍കി വിട്ടയക്കണമെന്നുമാണ് നിമിഷ ഹരജിയില്‍ പറയുന്നു. യെമനിലുള്ള ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്നു കൊലപ്പെടുത്തി എന്നാണ് കേസ്. യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്കു നയിച്ചത് എന്നാണ് നിമിഷയുടെ വാദം
കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ചു മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷയ്ക്കു ജീവിതത്തിലേക്കു മടങ്ങി വരാനാകൂ. ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിനു പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.