Kerala
കൈവെട്ട് കേസ്; ഒന്നാം പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ പിടിയില്‍
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദ് ആണ് ഇപ്പോള്‍ കണ്ണൂരില്‍ എന്‍ ഐ എയുടെ പിടിയിലായിരിക്കുന്നത്

കണ്ണൂര്‍ | പ്രവാചകര്‍ മുഹമ്മദ് നബി(സ്വ )യെ നിന്ദിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെ തുടര്‍ന്ന് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തില്‍ പ്രധാന പ്രതി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദ് ആണ് ഇപ്പോള്‍ കണ്ണൂരില്‍ എന്‍ ഐ എയുടെ പിടിയിലായിരിക്കുന്നത്. അധ്യാപകനായ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് സവാദ് ആണെന്നാണ് കണ്ടെത്തല്‍. ഇയാല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. ഇയാള്‍ എങ്ങിനെ കണ്ണൂരില്‍ എത്തിയെന്നും ഇത്രകാലം ഒളിവില്‍ കഴിഞ്ഞെന്നതുമടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.
2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് പ്രൊഫ. ജോസഫിനെ കുടുംബത്തോടൊപ്പം പള്ളിയില്‍പ്പോയി മടങ്ങുന്നതിനിടെ ആക്രമിച്ചത്. കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണസംഘം 31 പേരെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. ഇതില്‍ 13 പേരെ ശിക്ഷിച്ചു. 18 പേരെ വെറുതേവിട്ടിരുന്നു