Connect with us

Kerala

സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി; ഷാന്‍ റഹ്മാനെതിരെ കേസ്

എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.

Published

|

Last Updated

കൊച്ചി| സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ കേസ്. സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു സംഗീത പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറത്തുകയും ലേസര്‍ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തത്.

കഴിഞ്ഞ ദിവസം ഷാന്‍ റഹ്മാനെതിരെ വഞ്ചനാക്കേസ് ചുമത്തിയിരുന്നു. കൊച്ചിയിലെ സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

---- facebook comment plugin here -----

Latest