Connect with us

Kerala

വിജയാഹ്ലാദ പ്രകടനത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച സംഭവം; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മൃഗങ്ങളോടു ഉള ക്രൂരത നിയമത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് ഐ ടി ആക്റ്റ് പ്രകാരവുമാണ് കേസ്

Published

|

Last Updated

മലപ്പുറം |  തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരുര്‍ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പെരുനല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍ പടി മച്ചിങ്ങല്‍ റാഫി, ലീഗ് പ്രവര്‍ത്തകന്‍ പെരുന്തല്ലൂര്‍ വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെയാണ് ് കേസെടുത്തത്.

 

ആടിന്റെ തലയറുത്ത് പരസ്യമായി പ്രദര്‍ശിപ്പിച്ചതിന് മൃഗങ്ങളോടു ഉള ക്രൂരത നിയമത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് ഐ ടി ആക്റ്റ് പ്രകാരവുമാണ് കേസ് എടുത്തത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് സംഭവം.

 

Latest