Education
വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ മേഖലകള്‍ തുറന്ന് കരിയര്‍ കണക്ട് സമാപിച്ചു
പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും വിവിധ ഗ്രൂപ്പുകള്‍ ആക്കി കൃത്യമായ ഫോളോ അപ്പ് സംവിധാനവും ആവിഷ്‌കരിച്ചിട്ടുണ്ട്.

മഹ്‌ളറ മാവൂര്‍ സംഘടിപ്പിച്ച കരിയര്‍ കണക്ട് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി എന്‍ മുഹമ്മദലി മാസ്റ്റര്‍ നിര്‍വഹിക്കുന്നു.
മുക്കം | എസ് എസ് എല്‍ സി, പ്ലസ് ടുവിനു ശേഷം വിവിധ കോഴ്‌സുകളും ക്യാമ്പസുകളും ജോലി സാധ്യതകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ട് ചോദിച്ചറിയാന്‍ വേണ്ടി മഹ്‌ളറ സംഘടിപ്പിച്ച കരിയര്‍ കണക്ട് പ്രോഗ്രാം സമാപിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ എഴുതി കാത്തുനില്‍ക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ പരിപാടിയില്‍ സംബന്ധിച്ചു.
വിദ്യാര്‍ഥികളുടെ അഭിരുചി മനസ്സിലാക്കുകയും അതിനനുയോജ്യമായ കോഴ്‌സുകള്‍ രക്ഷിതാക്കളോടൊപ്പം ഇരുന്ന് കുട്ടികള്‍ക്ക് വിവിധ കരിയര്‍ കൗണ്‍സിലര്‍മാര്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും വിവിധ ഗ്രൂപ്പുകള്‍ ആക്കി കൃത്യമായ ഫോളോ അപ്പ് സംവിധാനവും ആവിഷ്‌കരിച്ചിട്ടുണ്ട്.
മഹ്‌ളറ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ജനറല്‍ സെക്രട്ടറി എന്‍ മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഒ മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. വെഫി കേരള ഡയറക്ടര്‍ സി കെ റഫീഖ്, കരിയര്‍ മെന്റര്‍ നാസര്‍ മാവൂര്‍, മുബഷിര്‍ കുന്നമംഗലം, ഹാഫിസ് അജ്മല്‍ സഖാഫി, കെ ജംഷീര്‍, അബ്ദുല്‍ അസീസ് പാറമ്മല്‍, ഹിബ മാവൂര്‍, ശബ്ല കണ്ണിപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.