Kozhikode
ഓണാഘോഷത്തിൽ കരുതലും തൂഫാൻ സന്ദേശവും
മൊഫ്യസ്യൽ ബസ് സ്റ്റാൻ്റിന് സമീപത്തെ സെഞ്ച്വറി കോപ്ലക്സ് വ്യാപാരികളുടെ കൂട്ടായ്മ സെഞ്ച്വറി മെർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം വേറിട്ടതായി.
സെഞ്ച്വറി കോപ്ലക്സിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വി കെ ഫൈസൽ ബാബു എം എൽ എ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വ്യാപാരികൾക്കൊപ്പം ഹൈഡ്രജൻ ബലൂൺ പറത്തുന്നു. എം പി അബ്ദുൽ കരീം, ബി വി സാദിഖ്, കെ കെ അബ്ദുൽ വഹാബ് സമീപം
കോഴിക്കോട് | ഓണാഘോഷത്തിൽ കരുതലും ഓപ്പറേഷൻ തൂഫാൻ സന്ദേശവുമായി മൊത്ത വസ്ത്ര വ്യാപാര കച്ചവടക്കാരുടെ പങ്കാളിത്തം. മൊഫ്യസ്യൽ ബസ് സ്റ്റാൻ്റിന് സമീപത്തെ സെഞ്ച്വറി കോപ്ലക്സ് വ്യാപാരികളുടെ കൂട്ടായ്മ സെഞ്ച്വറി മെർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം വേറിട്ടതായി.
സെഞ്ച്വറി കോപ്ലക്സിൽ നടന്ന പരിപാടി വി കെ ഫൈസൽ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വ്യാപാരികൾ ഫൈസൽ ബാബുവിനൊപ്പം ഹൈഡ്രജൻ ബലൂൺ പറത്തി. പോലീസുകാരെ പോലെ വ്യാപാരികൾ കാവലാളാകണമെന്ന് എം എൽ എ പറഞ്ഞു.
എം എൽ എ യിൽ നിന്നും ഹോം ഓഫ് ലൗവിലെ അന്തേവാസികൾക്കായി സിസ്റ്റർ അനുപമ ഫ്രാൻസിസ് ഓണക്കോടി ഏറ്റുവാങ്ങി. സി എം എ പ്രസിഡൻ്റ് എം പി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. രണ്ടായിരത്തോളം പേർക്കുള്ള ഓണക്കോടികൾ കോഴിക്കോടിൻ്റെ വ്യത്യസ്ഥ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി വിവിധ സന്നദ്ധ സംഘടനകൾക്ക് കൈമാറി.
കോർപ്പറേഷൻ കൗൺസിലർ ഷീജ പി നായർ മുഖ്യാതിഥി യായി. സെക്രട്ടറി ബി വി സാദിഖ്, ട്രഷറർ കെ കെ അബ്ദുൽ വഹാബ് , താഹിർ കടഞ്ഞോത്ത്, നിധിൻ രാജ്, കെ വി ആലിക്കോയ പ്രസംഗിച്ചു.

