Connect with us

ipl 2021

ക്യാപ്റ്റന്‍സ് ഇന്നിംഗസ് പാഴായി; രാജസ്ഥാന് തോല്‍വി

ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന്റെ 57 പന്തില്‍ നിന്നും 82 റണ്‍സ് പ്രകടനത്തിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്

Published

|

Last Updated

ദുബായ് | സഞ്ജുവിന്റെ പോരാട്ടം വൃഥാവിലായി. ഐ പി എല്‍ നിലവിലെ സീസണിലെ നാല്‍പ്പതാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ തോല്‍വി. ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയ ലക്ഷ്യം ഹൈദരാബാദ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു.

മാച്ചില്‍ വിജയം നേടിയിരുന്നെങ്കില്‍ രാജസ്ഥാന് പോയിന്റ് പട്ടികയില്‍ നാലാമതെത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാമായിരുന്നു. ജേസണ്‍ റോയ്, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദിന്റെ വിജയം വേഗത്തിലാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന്റെ 57 പന്തില്‍ നിന്നും 82 റണ്‍സ് പ്രകടനത്തിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്. മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഈ പ്രകടനത്തോടെ കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സഞ്ജുവിന്റെ ‘തലയിലാ’യിരുന്നു.

Latest