Connect with us

Kerala

വാഹനത്തിൽ കയറും മുമ്പ് മന്ത്രിക്ക് ആർ സി ബുക്ക് നോക്കാന്‍ കഴിയുമോ? മന്ത്രി റിയാസ്

കാര്യങ്ങൾ തീരുമാനിക്കുന്നത് പൊലീസും ജില്ലാ ഭരണകൂടവുമാണെന്നും മന്ത്രി

Published

|

Last Updated

കോഴിക്കോട് | റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചതിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആര്‍സി ബുക്ക് കയറുന്നതിനു മുമ്പ് മന്ത്രിക്ക് നോക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. കാര്യങ്ങൾ തീരുമാനിക്കുന്നത് പൊലീസും ജില്ലാ ഭരണകൂടവുമാണെന്നും മന്ത്രിക്ക് അതിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണ്?. അതൊരു അധോലോക രാജാവിന്‍റെ വണ്ടി ആയാൽ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണെന്നും മന്ത്രി ചോദിച്ചു. ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച കോഴിക്കോട് വിക്രം മൈതാനായില്‍ നടന്ന റിപ്പബ്ളിക് ദിന പരേഡ് സംബന്ധിച്ചാണ് വിവാദം ഉയർന്നത്. മാവൂർ സ്വദേശിയായ കരാറുകാരൻ വിപിൻദാസിന്റെ വാഹനമാണ് മന്ത്രിക്ക് അഭിവദ്യം സ്വീകരിക്കാൻ ഒരുക്കിയിരുന്നത്. കൈരളി കണ്‍സ്ട്രക്ഷന്‍ എന്ന് പേര് എഴുതിയ വാഹമായിരുന്നു ഇത്.