Kerala
ലഹരിക്കെതിരെ ഗോളടിക്കാം; നേടാം സമ്മാനങ്ങള്‍
'ലഹരിക്കെതിരെ ഗോളടിക്കൂ' എന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിക്രം മൈതാനിയിലെ കലോത്സവത്തിന് എത്തുന്ന ആര്‍ക്കും ഗോളടിച്ച് സമ്മാനങ്ങള്‍ നേടാം.

കോഴിക്കോട് | ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കലോത്സവത്തിനെത്തുന്നവര്‍ക്ക് ഗോള്‍ അടിച്ച് സമ്മാനങ്ങള്‍ നേടാം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ‘ലഹരിക്കെതിരെ ഗോളടിക്കൂ’ എന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായാണിത്. വിക്രം മൈതാനിയിലെ കലോത്സവത്തിന് എത്തുന്ന ആര്‍ക്കും ഗോളടിച്ച് സമ്മാനങ്ങള്‍ നേടാം.
ഗോള്‍ അടിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം പേജായ kozhikode.district.information എന്ന അക്കൗണ്ടിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം. ഏറ്റവും കൂടുതല്‍ ലൈക്കും കമന്റും കിട്ടുന്ന വീഡിയോക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.
---- facebook comment plugin here -----