National
അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാം; അഗ്നി 5 മിസൈല്‍ പരീക്ഷണം വിജയമെന്ന് മോദി
മിഷന്‍ ദിവ്യാസ്ത്രയുടെ പരീക്ഷണത്തോടെ, എംഐആര്‍വി ശേഷിയുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പില്‍ ഇന്ത്യയും ചേര്‍ന്നു.

ന്യൂഡല്‍ഹി| ഡിആര്‍ഡിഒ തദ്ദേശിയമായി വികസിപ്പിച്ച അഗ്‌നി 5 മിസൈല്‍ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അന്തര്‍വാഹിനികളില്‍ നിന്നു വരെ വിക്ഷേപിക്കാവുന്ന മാരകശേഷിയുള്ള മിസൈലാണ് അഗ്‌നി 5 .
മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നി-5 മിസൈലിന്റെ ആദ്യ ഫ്‌ലൈറ്റ് പരീക്ഷണമായ മിഷന്‍ ദിവ്യാസ്ത്ര വിജയം. നമ്മുടെ ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ അഭിമാനം- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു
ഇതോടെ ഇന്ത്യയുടെ ന്യൂക്ലിയര്‍ ട്രെയാഡ് പൂര്‍ണ്ണമായി. ഒരു മിസൈലിന് ഒന്നിലധികം യുദ്ധമുഖങ്ങളെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കാന്‍ കഴിയുമെന്ന് ഇത് ഉറപ്പാക്കും. മിഷന്‍ ദിവ്യാസ്ത്രയുടെ പരീക്ഷണത്തോടെ, എംഐആര്‍വി ശേഷിയുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പില്‍ ഇന്ത്യയും ചേര്‍ന്നു.