Connect with us

Health

ദേഷ്യം നിയന്ത്രിക്കാന്‍ പറ്റുന്നില്ലേ; ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ

കോപത്തിന്റെ കാരണം മനസ്സിലാക്കി ആ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുക എന്നതാണ് ദേഷ്യത്തെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം.

Published

|

Last Updated

ദേഷ്യവും മറ്റു വികാരങ്ങളും നിയന്ത്രിച്ച് നിര്‍ത്തുക എന്നത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. എന്നാല്‍ അനാവശ്യ വികാരങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തുന്നവനാണ് ജീവിതത്തില്‍ വിജയം എന്ന കാര്യവും നമുക്കറിയാം. പല സന്ദര്‍ഭങ്ങളിലും നമ്മുടെ ദേഷ്യം നമ്മുടെ ജീവിതത്തിലെ വില്ലനാകാറുണ്ട്. ദേഷ്യം കാരണം കുടുംബ ബന്ധം പോലും തകര്‍ത്തവരും കുറവല്ല. ദേഷ്യത്തെ കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ആദ്യം ചിന്തിക്കുക, പിന്നീട് പ്രവര്‍ത്തിക്കുക

എന്തിനാണ് ദേഷ്യം വരുന്നത് എന്നും ഈ ദേഷ്യം കൊണ്ട് നമുക്ക് എന്തെല്ലാം മോശം കാര്യങ്ങളാണ് ഉണ്ടാകാന്‍ പോകുക എന്നതും ചിന്തിക്കുകയാണ് ആദ്യത്തെ വഴി. അതുകൊണ്ടുതന്നെ മറ്റൊരാളോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനു മുന്‍പ് അല്ലെങ്കില്‍ സ്വയം ദേഷ്യപ്പെടുന്നതിനു മുന്‍പ് എന്തിനാണ് ദേഷ്യപ്പെടുന്നത് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നെല്ലാം ചിന്തിക്കുന്നത് നല്ലതാണ്.

ശ്രദ്ധ തിരിച്ചു വിടുക

നമ്മുടെ കോപത്തിന്റെ കാരണം മനസ്സിലാക്കി ആ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുക എന്നതാണ് ദേഷ്യത്തെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം.

കുറച്ച് സമയം എടുക്കുക

ദേഷ്യം വന്ന് പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് ഒരു ഇടവേള അല്ലെങ്കില്‍ കുറച്ച് സമയം എടുക്കുന്നത് നിങ്ങളുടെ തീരുമാനത്തില്‍ നിന്ന് ചിലപ്പോള്‍ നിങ്ങളെ പിന്തിരിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ ദേഷ്യം വരുമ്പോള്‍ അല്പം സമയം കൊടുക്കുന്നതും സമയമെടുക്കുന്നതും നല്ലതാണ്.

വ്യായാമം ശീലമാക്കുക

സ്ഥിരമായി വ്യായാമം ചെയ്യുന്നത് മനസ്സിന്റെ അനാവശ്യ ചിന്തകളെ നിയന്ത്രിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സ്ഥിര വ്യായാമത്തിലൂടെയും ദേഷ്യത്തെ ഒരു പരിധിവരെ നമുക്ക് മറികടക്കാവുന്നതാണ്.

ഞാന്‍ ദേഷ്യക്കാരന്‍ ആണ് എന്ന ചിന്ത ഉപേക്ഷിക്കുക

ദേഷ്യപ്പെടുന്ന അധിക ആളുകളിലും കാണപ്പെടുന്ന ചിന്തയാണ് ഞാന്‍ ദേഷ്യക്കാരന്‍ ആണ് അതുകൊണ്ട് എനിക്ക് ആരോടും ദേഷ്യപ്പെടാം അവര്‍ അത് പിന്നീട് മറന്നോളും എന്നൊക്കെയുള്ളത്. എന്നാല്‍ ഞാനൊരു ദേഷ്യക്കാരന്‍ ആണ് എന്ന ചിന്ത ഒഴിവാക്കി പകരം ഞാനൊരു ശാന്തനായ വ്യക്തിയാണ് എന്ന ചിന്തയാണ് മനസ്സില്‍ വളര്‍ത്തേണ്ടത്.

സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക

കോപം അല്ലെങ്കില്‍ ദേഷ്യം തോന്നുന്ന സമയത്ത് സന്തോഷം വരുന്ന കാര്യം ചിന്തിക്കുക എന്നുള്ളതും ഒരു പരിഹാരമാണ്. ഇത് നിങ്ങളുടെ വികാരത്തെ മാറ്റുകയും അല്പം ശാന്തമാക്കുകയും ചെയ്യും.

ദേഷ്യം നിയന്ത്രിക്കുന്നത് നിങ്ങളുടെ വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും ഒക്കെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ ദേഷ്യം ഉപേക്ഷിക്കാനുള്ള ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ.

 

 

 

---- facebook comment plugin here -----

Latest