Connect with us

Malappuram

ബോട്ടപകടം: സി മുഹമ്മദ് ഫൈസി മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു

മരണവീട്ടിലും ഖബർസ്ഥാനിലും നടന്ന പ്രാർഥനക്കും അദ്ദേഹം നേതൃത്വം നൽകി

Published

|

Last Updated

പരപ്പനങ്ങാടി | താനൂരിലെ ബോട്ടപകടത്തിൽ 11 പേർ മരണപ്പെട്ട പരപ്പനങ്ങാടി കുന്നുമ്മൽ വീടും മൂന്നുപേർ മരണപ്പെട്ട താനൂർ ഓലപ്പീടികയിലെ വീടും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി സന്ദർശിച്ചു.

പ്രിയപ്പെട്ടവരുടെ ആകസ്മിക വേർപ്പാടിൽ ദുഃഖിതരായ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. പ്രദേശത്തെ സുന്നി പ്രവർത്തകർക്കൊപ്പം മരണവീട്ടിലും ഖബർസ്ഥാനിലും നടന്ന പ്രാർഥനക്കും അദ്ദേഹം നേതൃത്വം നൽകി. ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, നിയാസ് പുളിക്കലകത്ത്, ഹജ്ജ് കമ്മിറ്റി അംഗം പി ടി അക്ബർ, സുന്നി സംഘടനാ നേതാക്കൾ അനു​ഗമിച്ചു.

Latest