Connect with us

Kerala

വിദ്യാര്‍ഥികളുടെ ചാര്‍ജ് കൂട്ടാന്‍ ബസ്സുടമകള്‍ സമരത്തിലേക്ക്

ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിലും പ്രതിഷേധിച്ചാണ് സമരത്തിലേക്കു നീങ്ങുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

Published

|

Last Updated

തൃശ്ശൂര്‍ | മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്.

ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിലും പ്രതിഷേധിച്ചാണ് സമരത്തിലേക്കു നീങ്ങുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ഫെഡറേഷന്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.നിരക്ക് കൂട്ടാമെന്നേറ്റ സര്‍ക്കാര്‍ നാല് മാസമായിട്ടും ബജറ്റില്‍ ഒരു പരിഗണനയും നല്‍കിയില്ലെന്നും ആരോപിച്ചു.

---- facebook comment plugin here -----

Latest