Connect with us

National

കാശ്മീരിൽ സെെനികർ സഞ്ചരിച്ച ബസ് നദീതടത്തിലേക്ക് മറിഞ്ഞ് ആറ് മരണം

ബസിലുണ്ടായിരുന്ന 37 പേർ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൽ നിന്നുള്ളവരും രണ്ട് പേർ ജമ്മു കശ്മീർ പോലീസിൽ നിന്നുള്ളവരുമാണ്.

Published

|

Last Updated

ശ്രീനഗർ | കാശ്മീരിൽ സെെനികർ സഞ്ചരിച്ച ബസ് നദീതടത്തിലേക്ക് മറിഞ്ഞ് ആറ് ഐ ടി ബി പി സെെനികർക്ക് വീരമൃത്യു. നിരവധി സെെനികർക്ക് പരുക്കേറ്റു. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് 39 സെെനികരുമായി പോയ ബസാണ് അപകടത്തിൽപെട്ടത്. ബ്രേക്കുകൾ തകരാറിലായതിനെ തുടർന്ന് ബസ് നദീതടത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

നൂറടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 37 പേർ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൽ നിന്നുള്ളവരും രണ്ട് പേർ ജമ്മു കശ്മീർ പോലീസിൽ നിന്നുള്ളവരുമാണ്. പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

അമർനാഥ് യാത്രയുടെ ഭാഗമായി പ്രദേശത്ത് വൻതോതിൽ സെെനികരെ വിന്യസിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Latest