Kerala
നീന്തല്‍ കുളത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി;സംഭവം ഇടുക്കിയില്‍
ജോയ്സും ഭര്‍ത്താവ് എം ജെ എബ്രഹാമും വിദേശത്തുനിന്നും കുറച്ചുനാള്‍ മുന്നേയാണ് നാട്ടില്‍ എത്തിയത്

കട്ടപ്പന | സ്വകാര്യ ഫാമിന്റെ നീന്തല്‍ കുളത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മോര്‍പ്പാളയില്‍ ജോയ്സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത് .ഫാം സന്ദര്‍ശിക്കാനെത്തിയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത് . ജോയ്സും ഭര്‍ത്താവ് എം ജെ എബ്രഹാമും വിദേശത്തുനിന്നും കുറച്ചുനാള്‍ മുന്നേയാണ് നാട്ടില്‍ എത്തിയത് . സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ഭര്‍ത്താവ് എം.ജെ എബ്രഹാമിനെയും അനുജന്റെ ഭാര്യ ഡയാനയെയും പോലീസ് കസ്റ്റഡിയിലെടുത്തന്നാണ് വിവരം .
---- facebook comment plugin here -----