BULLI BAI
ബുള്ളി ഭായ്; പ്രധാന പ്രതിയായ യുവതി അറസ്റ്റില്‍
ബെംഗളൂരുവില്‍ നിന്നും അറസ്റ്റിലായ 21കാരനുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു
ന്യൂഡല്‍ഹി | മുസ്‌ലിം വനിതകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകളുള്ള ബുള്ളി ഭായ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതിയെ പിടികൂടി. ഉത്തരാഖണ്ഡില്‍ നിന്നുമാണ് ഇവരെ പിടകൂടിയത്. വനിതയാണ് പിടിയിലായിരിക്കുന്നത്. മുംബൈ പോലീസ് പിടികൂടിയ ഇവരെ സൈബര്‍ സെല്‍ ചോദ്യം ചെയ്തുവരികയാണ്.
നേരത്തെ ബെംഗളൂരുവില്‍ നിന്നും അറസ്റ്റിലായ 21കാരനുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. എഞ്ചിനീയറാണ് ബെംഗളൂരുവില്‍ നിന്നും അറസ്റ്റിലായത്. മുംബൈയില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.







