Connect with us

BULLI BAI

ബുള്ളി ഭായ്; ആപ്പ് നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍

ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് ഇയാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | മുസ്‌ലിം വനിതകളെ അധിക്ഷേപിക്കുന്ന ബുള്ളി ഭായ് ആപ്പ് കേസില്‍ പ്രധാന ആസൂത്രകനെ പിടികൂടിയെന്ന് ഡല്‍ഹി പോലീസ്. ഇരുപതുകാരനായ നീരജ് ബിഷ്‌ണോയ് എന്നയാളെയാണ് ഡല്‍ഹി പോലീസിന്റെ ഐ എഫ് എസ് ഓ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്.

അസമില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളാണ് ആപ്പ് ഉണ്ടാക്കിയതെന്ന് ഡല്‍ഹി പോലീസ് അവകാശപ്പെട്ടു. ആപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നത് ഇയാളാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

അസമിലെ ജോര്‍ഹട്ടിലെ ദിഗംബറില്‍ നിന്നുള്ളയാളാണ് പ്രതി. ഭോപാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് ഇയാള്‍.

---- facebook comment plugin here -----

Latest