Connect with us

National

ബ്രിഹണ്‍മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; ഭരണം പിടിച്ചെടുത്ത് മഹായുതി സഖ്യം

28 കൊല്ലം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഭരണം കൈയാളിയ കോര്‍പറേഷനാണ് ബിജെപി-ശിവസേന (ഷിന്‍ഡെ) സഖ്യം പിടിച്ചെടുത്തത്

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ ബ്രിഹണ്‍മുംബൈ കോര്‍പറേഷന്‍ പിടിച്ചെടുത്ത് മഹായുതി സഖ്യം. ആകെയുള്ള 227 ഡിവിഷനുകളില്‍ 118 എണ്ണത്തിലും മഹായുതി സഖ്യത്തിന്റെ മുന്നേറ്റമാണ് കണ്ടത്. 28 കൊല്ലം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഭരണം കൈയാളിയ കോര്‍പറേഷനാണ് ബിജെപി-ശിവസേന (ഷിന്‍ഡെ) സഖ്യം പിടിച്ചെടുത്തത്.

83 ഡിവിഷനുകളില്‍ മാത്രമാണ് ശിവസേന-യുബിടി എംഎന്‍എസ്-എന്‍സിപി എസ്പി സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം, ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് എട്ട് വാര്‍ഡുകളില്‍ മാത്രമാണ് ജയിക്കാനായത്.

രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അഞ്ച് സീറ്റിലൊതുങ്ങി. ഇരു വിഭാഗം എന്‍സിപി പാര്‍ട്ടികള്‍ക്കും ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല.

2017 ലാണ് ഒടുവില്‍ ബിഎംസി തിരഞ്ഞെടുപ്പ് നടന്നത്. ഷെഡ്യൂള്‍ അനുസരിച്ച്, തെരഞ്ഞെടുപ്പ് 2022ല്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് വൈകി.

 

Latest