Connect with us

Qatar World Cup 2022

ആദ്യപകുതിയില്‍ തന്നെ കൊറിയന്‍ വല നിറച്ച് ബ്രസീല്‍

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മുന്നിലാണ് ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്രസീല്‍.

Published

|

Last Updated

ദോഹ | ഖത്വര്‍ ലോകകപ്പിലെ പ്രിക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ദക്ഷിണ കൊറിയയുടെ വല നിറച്ച് ബ്രസീല്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മുന്നിലാണ് ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്രസീല്‍. വിനിഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ളിസന്‍, ലൂകാസ് പക്വിറ്റെ എന്നിവരാണ് സ്‌കോറര്‍മാര്‍.

കളിയുടെ ഏഴാം മിനുട്ടിലാണ് ബ്രസീല്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. സുന്ദരമായ ഷോട്ടിലൂടെ വിനിഷ്യസ് ജൂനിയര്‍ ആയിരുന്നു ഗോള്‍ നേടിയത്. 13ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെയാണ് നെയ്മര്‍ കൊറിയന്‍ വല ചലിപ്പിച്ചത്. 11ാം മിനുട്ടില്‍ കൊറിയയുടെ ജുംഗ് വൂ യൂംഗ് ആണ് പെനല്‍റ്റി വഴങ്ങിയത്. 29ാം മിനുട്ടിലായിരുന്നു റിച്ചാര്‍ളിസന്റെ ആവേശകരമായ ഗോള്‍ പിറന്നത്. 36ാം മിനുട്ടില്‍ ലൂകാസിന്റെ വക നാലാം ഗോളും കൊറിയന്‍ വലയിലെത്തി.