Connect with us

Eranakulam

ബ്രഹ്മപുരം: കൊച്ചി കോർപ്പറേഷന് യൂസുഫലി ഒരു കോടി രൂപ നൽകി

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും ബ്രഹ്മപുരത്ത് മെച്ചപ്പെട്ട മാലിന്യ നിർമാർജന സംരംഭങ്ങൾ നടപ്പാക്കാനുമാണ് ഫണ്ട്

Published

|

Last Updated

അബുദബി | ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്നു യൂസുഫലി അറിയിച്ചു.

കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചാണ് യൂസുഫലി ഇക്കാര്യമറിയിച്ചത്. കനത്ത പുക മൂലം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും ബ്രഹ്മപുരത്ത് മെച്ചപ്പെട്ട മാലിന്യ നിർമാർജന സംരംഭങ്ങൾക്കുമായി ഫണ്ട് ഉപയോഗിക്കും. ലുലു ഗ്രൂപ്പ് അധികൃതർ  കോർപ്പറേഷൻ ഓഫീസിൽ വെച്ച് കൊച്ചി മേയർക്ക് ചെക്ക് കൈമാറി.

Latest