Editors Pick
ട്രെൻഡായി ബൂമറാംഗ് ജീവനക്കാർ; എന്താണ് സംഭവം?
പുതിയ അവസരങ്ങൾ, കരിയർ വളർച്ച, വ്യക്തിപരമായ സാഹചര്യങ്ങൾ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പുറത്തുപോയവർ തിരിച്ചുവരുന്നത് ടീമിൻ്റെ മനോവീര്യം വർദ്ധിപ്പിക്കും.

വ്യവസായ രംഗത്തും ഐടി കമ്പനികളിലും ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന പേരാണ് ബൂമാറാംഗ് ജീവനക്കാരൻ (Boomerang Employee). എന്നാൽ പൊതുജനങ്ങൾക്ക് ഇതത്ര സുപരിചിതമായ ടേമല്ല. ഒരു ബൂമറാംഗ് ജീവനക്കാരൻ എന്ന് പറയുന്നത് മുമ്പ് ഒരു കമ്പനിയിൽ ജോലി ചെയ്യുകയും അവിടെ നിന്ന് പുറത്തുപോകുകയും ചെയ്ത ഒരു ജീവനക്കാരനാണ്. എന്നാൽ പിന്നീട് വീണ്ടും കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നു. ഇയാളെയാണ് ബൂമറാംഗ് ജീവനക്കാരൻ എന്ന് വിളിക്കുന്നത്.
2023-ലെ ഒരു അന്താരാഷ്ട്ര സർവേ പ്രകാരം, കോവിഡ് സമയത്ത് ജോലി ഉപേക്ഷിച്ച 20% തൊഴിലാളികളും പിന്നീട് അവരുടെ പഴയ തൊഴിലുടമകളിലേക്ക് മടങ്ങിയതായാണ് കണ്ടെത്തിയത്. ഇതിനുപിന്നിൽ പല കാരണങ്ങളുണ്ട്. മിക്ക ജീവനക്കാർക്കും മുമ്പ് പ്രവർത്തിച്ച കമ്പനിയുമായി ഒരു ഹൃദയബന്ധമുണ്ടാകും. മാത്രമല്ല ആ കമ്പനിയുമായി അല്ലെങ്കിൽ സ്ഥാപനവുമായി എല്ലാ തരത്തിലും ഇഴുകിച്ചേർന്നിട്ടുമുണ്ടാകും. ഇത് കമ്പനിയും അംഗീകരിച്ചതാണെങ്കിൽ വീണ്ടും അവരെ സ്വീകരിക്കാൻ പലപ്പോഴും തയ്യാറാകുന്നു.ഇതിൽ കമ്പനിക്കും ഗുണം മാത്രമാണുള്ളത്. മാത്രമല്ല പുറത്തുപോയ സമയത്ത് ജീവനക്കാരൻ നേടിയ പുതിയ അറിവുകളും കഴിവുകളും ഇവർക്ക് അനുഗുണമാകുന്നു.
കമ്പനിയുടെ മൂല്യങ്ങളോടും പ്രവർത്തനങ്ങളോടും അവർ ഇതിനകം പരിചിതരാണ്. അതിനാൽ പുനഃസംയോജനം സുഗമമാണ്. ബൂമറാംഗ് ജീവനക്കാർ പലപ്പോഴും പുതിയ നിയമനങ്ങളേക്കാൾ വേഗത്തിൽ സമ്പൂർണ്ണ ഉൽപ്പാദനക്ഷമത കൈവരിക്കുന്നു. കൂടാതെ സ്ഥാപനത്തോടുള്ള ശക്തമായ വിശ്വസ്തതയും അറ്റാച്ച്മെൻ്റും കമ്പനിക്കും ഉപകാരപ്രദമാണ്.
പുതിയ അവസരങ്ങൾ, കരിയർ വളർച്ച, വ്യക്തിപരമായ സാഹചര്യങ്ങൾ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പുറത്തുപോയവർ തിരിച്ചുവരുന്നത് ടീമിൻ്റെ മനോവീര്യം വർദ്ധിപ്പിക്കും.
പരിചയം, വൈദഗ്ധ്യം എന്നിവയുള്ള ബൂമറാംഗ് ജീവനക്കാർ സ്ഥാപനങ്ങൾക്ക് വിലപ്പെട്ട ആസ്തിയാണ്.