Connect with us

Kerala

കുന്തിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

.ചക്കരക്കുളമ്പ് ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

പാലക്കാട് |  മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഷൊര്‍ണൂര്‍ കയിലിയാട് സ്വദേശി മുബിന്‍ (26) ആണ് മരിച്ചത്.ചക്കരക്കുളമ്പ് ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാ സേന, പാലക്കാട് നിന്നുള്ള സ്‌കൂബ ടീം, പൊലീസ്, റവന്യു, സന്നദ്ധസംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നുള്ള സംഘമാണു തിരച്ചില്‍ നടത്തിയത്.

വിനോദയാത്രയ്‌ക്കെത്തിയ മുബിനെ ഞായറാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

 

Latest