Connect with us

National

ഹോര്‍മുസില്‍ ബോട്ടിന് തീപിടിച്ച സംഭവം; ദുരന്തത്തിനിരയായവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

അപകടത്തില്‍ ഇന്ത്യന്‍ നാവികന്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

ദുബൈ | ഹോര്‍മുസ് കടലിടുക്കിന് സമീപം ചരക്ക് ബോട്ടിന് തീപ്പിടിച്ച് ഇന്ത്യന്‍ നാവികന്‍ മരിച്ച സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി കോണ്‍സുലേറ്റ്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു. 18 ഇന്ത്യന്‍ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. തീപ്പിടിത്തത്തിന് പിന്നാലെ ബോട്ട് കടലില്‍ മുങ്ങി.

സംഭവമുണ്ടായ ഉടന്‍ തന്നെ ആ പ്രദേശത്തിലൂടെ കടന്നുപോയ ഒരു കപ്പലിലുള്ളവരാണ് ഇന്ത്യന്‍ ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റവര്‍ ചികിത്സയിലാണ്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ട നാവികരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മരിച്ച നാവികന്റെ കുടുംബത്തെ ആശ്വാസമറിയിക്കുകയും ചെയ്തു.

ബോട്ട് ഉടമയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ദുരന്തത്തിനിരയായവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

 

Latest