Connect with us

ISL 2021- 22

തോറ്റ് തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്

ആദ്യ മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനെതിരെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്

Published

|

Last Updated

പനജി | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. ഐ എശ് എല്ലിലെ ആദ്യ മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനെതിരെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. എ ടി കെ മോഹന്‍ ബഗാന് വേണ്ടി ഹ്യൂഗോ ബൗമസ് രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. 24ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെ കേരളം ഗോള്‍ മടക്കിയെങ്കിലും 27ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എ ടി കെ തിരിച്ചടിച്ചു. 39ാം മിനിറ്റില്‍ ബൗമസ് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. 50ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊലാക്കോയിലൂടെ എ ടി കെ തങ്ങളുടെ ഗോള്‍വേട്ട അവസാനിപ്പിച്ചെങ്കിലും ജോര്‍ഗെ പെരെയ്‌ര ഡയസിലൂടെ കേരളം ആശ്വാസ ഗോള്‍ കണ്ടെത്തി.

Latest