Connect with us

blast in turkey

തുര്‍ക്കിയില്‍ സ്‌ഫോടനം; ആറ് പേര്‍ മരിച്ചു

81 പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

ഇസ്താംബൂള്‍ | തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നഗരത്തിന്റെ ഹൃദയഭാഗത്ത് തിരക്കേറിയ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. 81 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.

ഇസ്തിക്ലാല്‍ സ്ട്രീറ്റിലാണ് സ്‌ഫോടനമെന്ന് ഇസ്താംബൂള്‍ ഗവര്‍ണര്‍ അലി യെര്‍ലികായ പറഞ്ഞു. അഗ്നിജ്വാലകള്‍ക്കൊപ്പം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രാദേശിക സമയം വൈകിട്ട് നാലിന് ശേഷമാണ് സംഭവമുണ്ടായത്. കടകളും റസ്റ്റോറന്റുകളും നിറഞ്ഞ പ്രദേശമാണിത്. ഞായറാഴ്ച കൂടിയായതിനാല്‍ നിറയെ ജനങ്ങളുണ്ടായിരുന്നു. ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രവുമാണ്.

Latest