jammu kashmir blast
ജമ്മു കശ്മീരില്‍ സ്‌ഫോടനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
മൂന്ന് പേര്‍ക്ക് പരുക്ക്; നിയന്ത്രണ രേഖക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അപകടം
ശ്രീനഗര്‍ ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ നിയന്ത്രണ രേഖക്ക് സമീപം സ്‌ഫോടനം. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗരുതരമായി പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികര്‍ മരിച്ചത്. നുഴഞ്ഞുകയറ്റം തടയുന്നതിനായി സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചതായാണ് വിവരം.







