Connect with us

National

തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; 9 തൊഴിലാളികള്‍ മരിച്ചു

പത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം

Published

|

Last Updated

ചെന്നൈ| തമിഴ്നാട് വിരുധ്വനഗറില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് തൊഴിലാളികള്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്ഫോടനത്തിന്റെ തീവ്രതയില്‍ സമീപത്തെ നാല് കെട്ടിടങ്ങള്‍ തകര്‍ന്നതായും നാട്ടുകാര്‍ പറഞ്ഞു.

വിജയ് എന്ന സ്വകാര്യ വ്യക്തിയുടെതാണ് വെമ്പക്കോട്ടൈ നഗരത്തിലുള്ള ഈ പടക്കനിര്‍മാണശാല.
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായും രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചതായും പോലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ ഫാക്ടറിയിലെ കെമിക്കല്‍ മിക്സിങ് റൂമില്‍ നിന്നാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.