Connect with us

National

ഐ എന്‍ എസ് രണ്‍വിറില്‍ സ്‌ഫോടനം; മൂന്ന് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മുംബൈ | ഇന്ത്യയുടെ നാവിക കപ്പലായ രണ്‍വിറിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു. മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡിലാണ് സംഭവം.

കപ്പല്‍ ജീവനക്കാര്‍ സമയോചിതമായി പ്രവര്‍ത്തിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സ്‌ഫോടന കാരണം വ്യക്തമാകുന്നതിന് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.