Connect with us

bengal politics

ബംഗാളില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി; മുന്‍ കേന്ദ്ര മന്ത്രി തൃണമൂലില്‍ ചേര്‍ന്നു

നേരത്തേ നാല് എം എല്‍ എമാര്‍ ബി ജെ പിയില്‍ നിന്ന് തൃണമൂലിലെത്തിയിരുന്നു.

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി മുന്‍ എം പി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് സഹ മന്ത്രിയായിരുന്നു. മന്ത്രിസ്ഥാനം രാജിവെക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സുപ്രിയോ അധികം വൈകാതെ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചു.

എന്നാല്‍, എം പി സ്ഥാനം തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മെയ് മാസത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടിയതിന് ശേഷം തൃണമൂലിലെത്തുന്ന അഞ്ചാമത്തെ ബി ജെ പി ജനപ്രതിനിധിയാണ് സുപ്രിയോ. നേരത്തേ നാല് എം എല്‍ എമാര്‍ ബി ജെ പിയില്‍ നിന്ന് തൃണമൂലിലെത്തിയിരുന്നു.

മുന്‍ തൃണമൂല്‍ നേതാവ് മുകുള്‍ റോയ് ആണ് തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ബി ജെ പിയില്‍ നിന്ന് മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്.