Kerala
ആത്മഹത്യക്കു ശ്രമിച്ച വനിതാ നേതാവിനെ സ്ഥാനാര്‍ഥിയാക്കി ബി ജെ പി
നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായി ശാലിനി സനിലിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം | സീറ്റു കിട്ടാത്തതിനാല്‍ ആത്മഹത്യക്കു ശ്രമിച്ച വനിതാ നേതാവിനെ ഒടുവില്‍ സ്ഥാനാര്‍ഥിയാക്കി ബി ജെ പി. നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായി ശാലിനി സനിലിനെ പ്രഖ്യാപിച്ചു.
സീറ്റിന്റെ പേരില്‍ ആര്‍ എസ് എസ് നേതാക്കള്‍ അധിക്ഷേപിച്ചെന്നാരോപിച്ചായിരുന്നു ശാലിനി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വ്യക്തിഹത്യയും അധിക്ഷേപവും കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ശാലിനി പ്രതികരിച്ചത്.
തിരുവനന്തപുരത്ത് രണ്ടു നേതാക്കളുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ജില്ലാ നേതൃത്വം ഇടപെട്ട് ശാലിനിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
---- facebook comment plugin here -----


