Connect with us

Kerala

തിരഞ്ഞെടുപ്പ് അടുത്തു; തൃപ്പുണ്ണിത്തുറ തിരഞ്ഞെടുപ്പു കേസ് പിന്‍വലിച്ച് എം സ്വരാജ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ ബാബു, മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നായിരുന്നു എതിര്‍ സ്ഥാനാര്‍ഥിയായ എം സ്വരാജ് ആരോപണം ഉന്നയിച്ചിരുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ആറുമാസത്തില്‍ താഴെ മാത്രം സമയപരിധിയുള്ള സാഹചര്യത്തില്‍ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് സി പി എം നേതാവ് എം സ്വരാജ്. കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലാണ് പിന്‍വലിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ അപ്പീല്‍ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടി പിന്‍വലിക്കാന്‍ സ്വരാജ് കോടതിയുടെ അനുമതി തേടിയിരുന്നു. ഈ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചതോടെ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ അവസാനിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ ബാബു, മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നായിരുന്നു എതിര്‍ സ്ഥാനാര്‍ഥിയായ എം സ്വരാജ് ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിന് എതിരെയാണ് സ്വരാജ് സുപ്രിംകോടതിയെ സമീപിച്ചത്. സ്വരാജിന്റെ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നില്ല.

 

---- facebook comment plugin here -----

Latest