Kerala
പാര്‍ട്ടി വിട്ട യു ഡി എഫ് നേതാക്കള്‍ സി പി എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും
എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് നേതാക്കള്‍
കോഴിക്കോട് | പാര്‍ട്ടി വിട്ട മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു പോക്കറും ഡി സി സി ജനറല്‍ സെക്രട്ടറി ബാബുരാജും സി പി എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കും.
ലീഗിന്റെ തൊഴിലാളി സംഘടനയായ എസ് ടി യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് യു പോക്കര്‍. പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പോക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സി പി എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും പോക്കര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകാരേയും നേതാക്കളുടെ പെട്ടിതാങ്ങുന്നവരേയും മാത്രം പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഡി സി സി ജനറല്‍ സെക്രട്ടറി ബാബുരാജ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിട്ട നേതാക്കള്‍ സി പി എം ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.


