Connect with us

crypto currency

ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കണം എന്ന ആവശ്യവുമായി ബി ജെ പി എം പി

ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ക്കായി ബില്ല് നിര്‍മ്മാണത്തിലാണെന്നും സഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ഇത് അവതരിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി | ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കണമെന്ന് ആവശ്യവുമായി ബി ജെ പി എം പി നിഷികാന്ത് ദുബെ. ഡാര്‍ക്ക് നെറ്റ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ലഹരി ഇടപാടുകള്‍ക്കും തീവ്രവാദത്തിനും വ്യഭിചാരത്തിനും ഉപയോഗപ്പെടുത്തും എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബെ നിരോധനം ആവശ്യപ്പെട്ടു. ലോകസഭയിലെ ശൂന്യ വേളയിലാണ് ദുബെ ഇക്കാര്യം ആവശ്യപ്പെട്ടത്.

ക്രിപ്‌റ്റോകറന്‍സികള്‍ ലോകത്തെ ആകമാനം പ്രയാസപ്പെടുത്തുന്നുണ്ട്. ഡിജിറ്റല്‍ കറന്‍സികള്‍ നിരോധിക്കണമെന്ന് ആര്‍ ബി ഐ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെന്നും ദുബെ ചൂണ്ടിക്കാട്ടി. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിക്ക് ഉടമകള്‍ ഇല്ലെന്നും അതിനാല്‍ ഇവ നിയന്ത്രിക്കാന്‍ സാധ്യമല്ലെന്നും എം പി സഭയില്‍ ചൂണ്ടിക്കാട്ടി.

ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ക്കായി ബില്ല് നിര്‍മ്മാണത്തിലാണെന്നും സഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ഇത് അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി സഭയുടെ അനുമതിയോടെയാവും അവതരണമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കി.

---- facebook comment plugin here -----

Latest