bio metric
കുവൈത്തിന്റെ എല്ലാ അതിർത്തി കവാടങ്ങളിലും ഇനി മുതൽ ബയോ മെട്രിക് സംവിധാനം
എല്ലാ യാത്രക്കാരുടെയും വിരലടയാളം, മുഖം, കണ്ണ്, ഇലക്ട്രോണിക് ഒപ്പ് മുതലായവ പരിശോധനക്ക് വിധേയമാക്കും.

കുവൈത്ത് സിറ്റി | വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലും ഇനി മുതൽ ബയോ മെട്രിക് തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കും. പുതിയ സംവിധാനപ്രകാരം രാജ്യത്തെ അതിർത്തി കവാടങ്ങൾ വഴി പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും വിരലടയാളം, മുഖം, കണ്ണ്, ഇലക്ട്രോണിക് ഒപ്പ് മുതലായവ പരിശോധനക്ക് വിധേയമാക്കും.
രാജ്യത്തേക്ക് പ്രവേശന നിരോധനമുള്ളവരെ തടയാനും യാത്രാ നിരോധനമുള്ളവർ പുറത്തേക്ക് രക്ഷപ്പെടാതിരിക്കാനും ലക്ഷ്യമിട്ടാണ് അത്യാധുനിക രീതിയിലുള്ള പുതിയ സംവിധാനം നടപ്പാക്കുന്നത്. ഈ സംവിധാനം എല്ലാ ജി സി സി രാജ്യങ്ങളിലെ അതിർത്തി കവാടങ്ങളുമായി ബന്ധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----