Connect with us

bharat jodo yathra

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി; സമാപന സമ്മേളനം നാളെ

കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 4,080 കിലോമീറ്ററാണ് പിന്നിട്ടത്.

Published

|

Last Updated

ശ്രീനഗര്‍ | കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശ്രീനഗറിൽ സമാപിച്ചു. നാളെയാണ് സമാപന സമ്മേളനം. സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു.

സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 4,080 കിലോമീറ്ററാണ് പിന്നിട്ടത്. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും പിന്നിട്ട് 145 ദിവസം കൊണ്ട് ശ്രീനഗറിലെത്തി. പ്രയാണം പൂർത്തിയാക്കി രാഹുൽ ലാൽ ചൌക്കിൽ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യക്ക് നല്‍കിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷം തോല്‍ക്കും, സ്‌നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയില്‍ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മലയാളികളടക്കം പതിനായിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയത്. സി ആര്‍ പി എഫ്, പോലീസ്, കരസേന എന്നിവ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ 21 പ്രതിപക്ഷ പാർട്ടികളെയാണ് ക്ഷണിച്ചത്. എന്നാൽ ജെ ഡി യു, ജെ ഡി എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ ഒമ്പത് കക്ഷികള്‍ പങ്കടുക്കില്ല. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്നു നല്‍കും.

Latest