National
രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുക കെജ് രിവാളെന്ന് ഭഗവത് മന്‍
അരവിന്ദ് കെജ് രിവാളിന്റെ വാക്കുകള്‍ക്കാണ് രാജ്യം കാത്തിരിക്കുന്നത്

ന്യൂഡല്‍ഹി | രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുക കെജ് രിവാളെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവത് മന്‍. രാജ്യത്തെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ജൂണ്‍ നാലിന് ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെട്ട സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ് രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണെന്നും ഭഗവത് മന്‍ പറഞ്ഞു.
അരവിന്ദ് കെജ് രിവാളിന്റെ വാക്കുകള്‍ക്കാണ് രാജ്യം കാത്തിരിക്കുന്നത്. ബിജെപിക്ക് കഷ്ടകാലമാണ്. കെജ് രിവാള്‍ പുറത്ത് വന്നിരിക്കുന്നു. മൂന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ 400 കടക്കില്ല എന്ന് മോദിക്ക് മനസിലായെന്നും ഭഗവത് മന്‍ ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----