Connect with us

National

എസ് ഐ ആര്‍ നിരീക്ഷകനെ ഉപദേഷ്ടാവായി നിയമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ സുബ്രത ഗുപ്തയെയാണ് ഉപദേഷ്ടാവാക്കിയത്.

Published

|

Last Updated

കൊല്‍ക്കത്ത | എസ് ഐ ആര്‍ നിരീക്ഷകനെ തന്റെ ഉപദേഷ്ടാവായി നിയമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ സുബ്രത ഗുപ്തയെയാണ് ഉപദേഷ്ടാവാക്കിയത്. ബംഗാള്‍ എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രത്യേക നിരീക്ഷകനായ സുബ്രത ഗുപ്ത ഐ എ എസ് 1990 ബാച്ചുകാരനാണ്.

മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ശാന്തനു ബാലയെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായും സുവേന്ദു അധികാരി നിയമിച്ചു. 2017 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് ശാന്തനു ബാല. സൗത്ത് 24 പര്‍ഗാനാസിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് പുതിയ നിയമനം.

അതിനിടെ, നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബി ജെ പിക്കു വേണ്ടി എസ് ഐ ആറിന്റെ പേരില്‍ ആയിരക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റുന്നതിന് മേല്‍നോട്ടം വഹിച്ചതിന് നല്‍കിയ പ്രതിഫലമാണ് സുബ്രത ഗുപ്തയുടെയും മറ്റും നിയമനമെന്ന് ടി സി ആരോപിച്ചു.

 

Latest