Connect with us

indian cricket team

കോച്ചായി ദ്രാവിഡ് വേണമെന്ന് ബി സി സി ഐ; ഇപ്പോഴില്ലെന്നറിയിച്ച് രാഹുല്‍ ദ്രാവിഡ്

നിലവില്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട ഇന്ത്യന്‍ പേരുകള്‍ക്കൊന്നും സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ടീമിന് വിദേശ പരിശീലകന്‍ വരാനാണ് സാധ്യത

Published

|

Last Updated

ബെംഗളൂരു | ഇന്ത്യന്‍ ക്രക്കറ്റ് ടീം പരിശീലകനാകാനുള്ള ബി സി സി ഐ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്. നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമുകളുടെ കോച്ചാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ താരമായ രാഹുല്‍ ദ്രാവിഡ്. ഇതില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താത്പര്യമെന്നാണ് അദ്ദേഹം ബി സി സി ഐയെ അറിയിച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവന്‍ കൂടിയായ രാഹുല്‍ ബെംഗളൂരുവില്‍ തന്നെ തുടരാനാണ് താത്പര്യമെന്നും ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയുന്ന രവിശാസ്ത്രിയുടെ ഒഴിവിലേക്ക് ബി സി സി ഐ പുതിയ പരിശീലകനെ തേടുന്നുണ്ട്. വിരാട് കോലിയുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്ന സ്ഥാനം ഒഴിയേണ്ടിവന്ന അനില്‍ കുംബ്ലെ മുതല്‍ വി വി എസ് ലക്ഷമണ്‍ വരെയുള്ളവരുടെ പേരുകള്‍ നേരത്തേ പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.

നിലവില്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട ഇന്ത്യന്‍ പേരുകള്‍ക്കൊന്നും സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ടീമിന് വിദേശ പരിശീലകന്‍ വരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മഹേള ജയവര്‍ധനെ ടോം മൂഡി എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

Latest