International
ന്യൂയോര്‍ക്കില്‍ ബാറ്ററി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; ഇന്ത്യക്കാരനായ യുവാവ് മരിച്ചു
ഫാസില്‍ ഖാന്‍ (27) എന്നയാളാണ് മരിച്ചത്. 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ന്യൂയോര്‍ക്ക് | അമേരിക്കയില്‍ ലിഥിയം അയേണ്‍ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഫാസില്‍ ഖാന്‍ (27) എന്നയാളാണ് മരിച്ചത്. 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ന്യൂയോര്‍ക്കിലെ ഹാര്‍ലെമിലുള്ള ഒരു അപാര്‍ട്ട്‌മെന്റിലാണ് തീപ്പിടിത്തമുണ്ടായത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസിയാണ് വിവരം പുറത്തുവിട്ടത്. ഫാസില്‍ ഖാന്റെ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആറ് നില കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തീപ്പിടിത്തം. തീ മറ്റ് നിലകളിലേക്കും പടര്‍ന്നു പിടിച്ചത് ഫയര്‍ ഫോഴ്‌സ് അംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ പലരെയും റോപ് വഴിയാണ് പുറത്തിറക്കിയത്. ചിലര്‍ ജനലുകള്‍ വഴി താഴേക്ക് ചാടിയും രക്ഷപ്പെട്ടു.