Health
തണുത്ത വെള്ളത്തിൽ കുളിക്കാം; അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങൾ
പതിവായി തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗസാധ്യതകളെ കുറയ്ക്കുകയും ചെയ്യും.

തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നമുക്ക് തണുപ്പിനോട് അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും അത് ചില അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. തണുത്ത വെള്ളത്തിലേക്ക് നിങ്ങൾ ശരീരം വയ്ക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതകരമായ ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
രക്തചക്രമണം വർദ്ധിപ്പിക്കുന്നു
തണുത്ത വെള്ളം രക്തയോട്ടം ഉത്തേജിപ്പിക്കുകയും ഹൃദയരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
പതിവായി തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗസാധ്യതകളെ കുറയ്ക്കുകയും ചെയ്യും.
ജാഗ്രത വർദ്ധിപ്പിക്കുന്നു
തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നിങ്ങളെ ഉണർവോടെ ഇരിക്കാനും ഊർജ്ജം നിലനിർത്താനും സഹായിക്കും.
ചർമം മുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ അത് ചർമ്മത്തിൽ നന്നായി പ്രവർത്തിക്കുകയും മുടിയുടെ തിളക്കം കൂട്ടുകയും മുടിക്ക് ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും.
പേശി വേദന കുറയ്ക്കും
സാധാരണയായി പേശി വേദന കുറയ്ക്കാൻ നമ്മൾ ചൂടുവെള്ളത്തിലാണ് കുളിക്കാറ്. എന്നാൽ വിദഗ്ധർ പറയുന്നത് തണുത്ത വെള്ളമാണ് പേശി വേദനയെ തടയാൻ നല്ലതെന്നാണ്. പേശി വേദനയും വീക്കവും കുറയ്ക്കാൻ അത്‌ലറ്റുകൾ ഉൾപ്പെടെ ഉപയോഗിക്കുന്നത് തണുത്ത വെള്ളമാണ്.
മാനസിക സമ്മർദ്ദം കുറയ്ക്കുന്നു
തണുത്തവെള്ളത്തിൽ ഒരുപാട് സമയം നിൽക്കുന്നത് നിങ്ങളുടെ സമ്മർദ്ദവും വിഷാദരോഗ ലക്ഷണങ്ങളും കുറയ്ക്കുന്നു.
ഇനി വേനൽക്കാലത്തും പേശി വേദനയെന്നും സമ്മർദ്ദം എന്നും ഒക്കെ പറഞ്ഞു ചൂടുവെള്ളത്തിന് ഒരുങ്ങേണ്ട തണുത്ത വെള്ളം തന്നെയാണ് ബെസ്റ്റ്.