Connect with us

Kozhikode

മർകസ് ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളുടെ പഠനാരംഭം ‘ബസ്മല’ നാളെ; സുൽത്വാനുൽ ഉലമ ഉദ്ഘാടനം ചെയ്യും

ഈ വർഷം പ്രവേശനം നേടിയ നാനൂറോളം വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്

Published

|

Last Updated

കോഴിക്കോട്| മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിലിന് (മിസ്‌ക്) കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ 2026-27 അധ്യയന വർഷത്തെ പഠനാരംഭം ‘ബസ്മല’ നാളെ മർകസിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനവും അനുഗ്രഹ പ്രാർഥനയും നിർവഹിക്കും.

ജാമിഅ മർകസ് നേരിട്ട് നടത്തുന്നതും അക്കാദമിക് സഹകരണത്തോടെ പ്രവർത്തിക്കുന്നതുമായ വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഈ വർഷം പ്രവേശനം നേടിയ നാനൂറോളം വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ജാമിഅ ചാൻസലർ സി. മുഹമ്മദ് ഫൈസി, പ്രോ-ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, സി പി ഉബൈദുല്ല സഖാഫി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

ചടങ്ങിൽ വിവിധ അഫിലിയേറ്റഡ് സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും അംഗീകാര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും.

Content Highlights:
The official commencement ceremony for the 2026-27 academic year, titled ‘Basmala’, will take place tomorrow at Jamia Markaz for institutions under the Markaz Integrated Studies Council. Sultanul Ulama Kanthapuram A.P. Aboobacker Musliyar will inaugurate the event and lead the blessing prayers. Nearly four hundred newly admitted students from various affiliated institutions will participate in the gathering, which will also feature the signing of memorandums of understanding with affiliated bodies.

Latest