Connect with us

ipl 2022

ഹൈദരാബാദിനെ കശക്കിയെറിഞ്ഞ് ബാംഗ്ലൂര്‍

വനിന്ദു ഹസരംഗ ഡി സില്‍വയുടെ അഞ്ച് വിക്കറ്റ് പ്രകടനവും ഫാഫ് ഡു പ്ലിസിസിയുടെ അര്‍ധ സെഞ്ചുറി(73)യുമാണ് ആര്‍ സി ബിക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്.

Published

|

Last Updated

വാംഖഡെ | സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ ജയം നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 67 റണ്‍സിനാണ് ആര്‍ സി ബിയുടെ ജയം. വനിന്ദു ഹസരംഗ ഡി സില്‍വയുടെ അഞ്ച് വിക്കറ്റ് പ്രകടനവും ഫാഫ് ഡു പ്ലിസിസിയുടെ അര്‍ധ സെഞ്ചുറി(73)യുമാണ് ആര്‍ സി ബിക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയപ്പോള്‍ ഹൈദരാബാദിന്റെ ഇന്നിംഗ്‌സ് 19.2 ഓവറിൽ 125 റണ്‍സിലൊതുങ്ങി. വിരാട് കോലി ആദ്യ പന്തില്‍ തന്നെ സംപൂജ്യനായി മടങ്ങിയത് ആര്‍ സി ബി ക്യാമ്പിനെ ഞെട്ടിച്ചെങ്കിലും ഡു പ്ലിസിസിയും രജത് പട്ടീദാറും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡിന് എക്‌സ്പ്രസ് വേഗം പകര്‍ന്നു. 105 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഡുപ്ലിസിസ് പുറത്താകാതെയാണ് 73 റണ്‍സ് നേടിയത്. പട്ടീദാര്‍ 48 റണ്‍സെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്‍ 33ഉം ദിനേഷ് കാര്‍ത്തിക് 30ഉം റണ്‍സെടുത്തു. ഹൈദരാബാദിന്റെ ജഗദീഷ സുച്ചിത്ത് രണ്ട് വിക്കറ്റെടുത്തു.

ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയില്‍ രാഹുല്‍ ത്രിപാഠി നേടിയ അര്‍ധ സെഞ്ചുറി(58)യാണ് എടുത്തുപറയത്തക്ക പ്രകടനം. 19 റണ്‍സെടുത്ത നിക്കോളാസ് പൂരാന്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ആര്‍ സി ബിക്ക് വേണ്ടി ജോഷ് ഹാസില്‍വുഡ് രണ്ട് വിക്കറ്റെടുത്തു.