Connect with us

Saudi Arabia

ബഹ്റൈൻ ഹജ്ജ് മിഷൻ മേധാവി മദീനയിലെത്തി

മദീനയിലെ മിഷന്റെ ചുമതലകള്‍ വഹിക്കുന്ന ബഹ്റൈന്‍ മിഷന്‍ ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു ഫീല്‍ഡ് സന്ദര്‍ശനം

Published

|

Last Updated

മദീന| ബഹ്റൈന്‍ ഹജ്ജ് മിഷന്‍ മേധാവി ഷെയ്ഖ് അദ്നാന്‍ ബിന്‍ അബ്ദുല്ല അല്‍-ഖത്താന്‍ പ്രവാചക നഗരിയിലെ ബഹ്റൈനി തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി മദീനയിയിലെത്തി.

തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങളും സുരക്ഷയും നല്‍കുന്നത് തുടരേണ്ടതിന്റെയും ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ അവരുടെ കര്‍മ്മങ്ങള്‍ എളുപ്പത്തിലും നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതിന്റെയും പ്രാധാന്യവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

മദീനയിലെ മിഷന്റെ ചുമതലകള്‍ വഹിക്കുന്ന ബഹ്റൈന്‍ മിഷന്‍ ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു ഫീല്‍ഡ് സന്ദര്‍ശനം. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും മുന്നൊരുക്കങ്ങളില്‍ സംതൃതി രേഖപ്പെടുത്തുകയും ചെയ്തു.