Connect with us

Kerala

ഒരു പകല്‍ മുഴുവന്‍ ബദര്‍ കിസ്സ പാടിപ്പറയല്‍ മാര്‍ച്ച് 01 ഞായറാഴ്ച മഅദിന്‍ കാമ്പസില്‍

12 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന പരിപാടിയില്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ഇശലുകള്‍ പ്രശസ്തരായ 16 കാഥികരും പിന്നണി ഗായകരും പാടിപ്പറയും.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന ബദര്‍ കിസ്സ പാടിപ്പറയല്‍ ഞായറാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ മഅദിൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 6.30 ന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 6.30 ന് സമാപിക്കും. ബദര്‍ സമര ചരിത്രങ്ങളാണ് പാടിപ്പറയുക. 12 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന പരിപാടിയില്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ഇശലുകള്‍ പ്രശസ്തരായ 16 കാഥികരും പിന്നണി ഗായകരും പാടിപ്പറയും.

ചരിത്രങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതില്‍ കിസ്സപ്പാട്ടുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇസ്്ലാമിക ചരിത്രവും സമകാലീന സംഭവവുമെല്ലാം കോര്‍ത്തിണക്കി രചിച്ച അറബി മലയാളത്തിലുള്ള ചരിത്ര കാവ്യാലാപനമാണ് കിസ്സപ്പാട്ടുകള്‍. കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും റമളാന്‍ 17 ന് നടന്ന ബദര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്.

മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിക്കും. കിസ്സപ്പാട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ഹംസ മുസ്ലിയാര്‍ കണ്ടമംഗലം അധ്യക്ഷത വഹിക്കും. കിസ്സപ്പാട്ട് അസോസിയേഷന്‍ ഉപദേശകസമിതി ചെയര്‍മാന്‍ സയ്യിദ് സാലിം തങ്ങള്‍ വലിയോറ, മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, ഫൈസൽ എളേറ്റിൽ, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, കിസ്സപ്പാട്ട് അസോസിയേഷന്‍ജന: സെക്രട്ടറി അബൂമുഫീദ താനാളൂര്‍, കെ.പി.എം അഹ്‌സനി, പി.ടി.എം ആനക്കര എന്നിവര്‍ പ്രസംഗിക്കും.

കാലത്ത് 6 .30മുതല്‍ നടക്കുന്ന കിസ്സപാടിപ്പറയല്‍ പരിപാടിയില്‍ പുന്നത്ത് അശ്‌റഫ് സഖാഫി, കാവുംപടി ശിഹാബുദ്ധീന്‍ സഖാഫി, ടി കെ എം കുട്ടി മൌലവി, ജഅഫര്‍ സഖാഫി, റഷീദ് മുസ്ലിയാര്‍ തൃശ്ശൂര്‍, കെ പി എം അഹ്‌സനി കൈപ്പുറം, ഉമര്‍ സഖാഫി മാവുണ്ടിരി, ഹുസൈന്‍ സഖാഫി കരിങ്കപ്പാറ, അബ്ദുല്‍ ഖാദിര്‍ കാഫൈനി, ഇബ്രാഹീം ടി എന്‍ പുരം, സ്വാദിഖ് മുസ്ലിയാര്‍ മണ്ണാര്‍ക്കാട്, അബൂ ആബിദ് മുര്‍ശിദി, ഡി എം എ കുഞ്ഞി മദനി ആഡൂര്‍, അബൂ സാലിമ സി കെ എം മൌലവി എടക്കര, ഹംസ ഉസ്താദ് കണ്ടമംഗലം തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിക്കും.

പരിപാടിയില്‍ സംബന്ധിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സൗകര്യങ്ങളും നോമ്പ്തുറയും ഒരുക്കും.

Summary

Ma’din Academy, in collaboration with the All Kerala Kissa Pattu Association, will host a 12-hour continuous ‘Badar Kissa Padipparayal’ on March 1 at Malappuram Swalath Nagar. The event, featuring 16 renowned artists, aims to introduce the traditional art form of Kissa Pattu to the new generation while commemorating the historic Battle of Badr. Sayyid Ibrahimul Khalil Al Bukhari will inaugurate the session, which includes special arrangements for women and Iftar for those fasting.

---- facebook comment plugin here -----

Latest